Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗജന്യമായി അറബി പഠിക്കാം,ഖത്തർ യൂണിവാഴ്സിറ്റി ഓൺലൈൻ അറബി കോഴ്സ് ആരംഭിച്ചു

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ മറ്റു ഭാഷക്കാരായ വിദേശികൾക്കായി ഖത്തർ യൂണിവേഴ്‌സിറ്റി സൗജന്യ അറബി ഭാഷാ പഠന കോഴ്സ് ആരംഭിച്ചു.ഓൺലൈനായാണ് കോഴ്‌സ് നടക്കുക..

അറബി ഭാഷയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമാക്കി മൂന്ന് വലിയ ഓപ്പൺ ഓൺലൈൻ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.കോവിഡ്  വ്യാപനത്തെ തുടർന്ന് നിരവധി വിദ്യാഭ്യാസ പദ്ധതികൾക്ക് മുടക്കം നേരിട്ട സാഹചര്യത്തിൽ കൂടിയാണ് ലോകത്തെവിടെ നിന്നും പഠിക്കാൻ കഴിയുന്ന തരത്തിൽ ഇ-ലേണിങ് കോഴ്‌സിന് തുടക്കമിട്ടത്.

അറബിക് നോൺ-അറബിക് സ്പീക്കേഴ്‌സ് കോഴ്‌സ്, ഹ്യൂമൻ ബീയിംഗ് ഇൻ ഇസ്‌ലാം കോഴ്‌സ്, ഖത്തർ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കോഴ്‌സ് എന്നീ തലക്കെട്ടുകളിലുള്ളതാണ് പ്രാരംഭ ക്ളാസുകൾ.

(കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)
ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ ‘അറബിക് ഫോര്‍ നോണ്‍-നേറ്റീവ് സ്പീക്കേഴ്സ് സെന്റര്‍’ മുഖേന, 35-ലധികം രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് അറബി പഠിക്കുന്നുണ്ട്. തദ്ദേശീയരല്ലാത്തവര്‍ക്കായി അറബി പഠിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. അറബിക് ഓണ്‍ലൈനില്‍ പഠിക്കാനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. കോഴ്സുകള്‍ അനൗണ്‍സ് ചെയ്ത ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 പേര്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തതായി യൂണിവേര്‍സിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


 

 


Latest Related News