Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആരോഗ്യം മറക്കില്ല,എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 100 ക്ലിനിക്കുകൾ പ്രവർത്തിക്കും

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് സന്ദർശകരുടെ ആരോഗ്യപരിചരണം ലക്ഷ്യമാക്കി രാജ്യത്തെ എട്ടു സ്റ്റേഡിയങ്ങളിലായി 100 താൽകാലിക ക്ലിനിക്കുകൾ തുറക്കും.പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സുപ്രീം ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷൻ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറുമായ അലി അബ്ദുല്ല അൽ-ഖാതർ അറബിക് ദിനപത്രമായ അൽ ഷർഖിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന് പുറമെ,ഫാൻ സോണുകളിലും ഫാൻസ് വില്ലേജുകളിലും പ്രത്യേക ക്ലിനിക്കുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗിക്ക് കൂടുതൽ മെഡിക്കൽപരിചരണം ആവശ്യമാണെങ്കിൽ, ആംബുലൻസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും.

"ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ആംബുലൻസ് വിഭാഗം, അടിയന്തിര പരിചരണ യൂണിറ്റുകൾ, പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിലെ അത്യാഹിത വിഭാഗങ്ങൾ എന്നിവ മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് പൂർണ്ണമായും സജ്ജമായിരിക്കും," അദ്ദേഹം പറഞ്ഞു.

പസംയുക്ത മെഡിക്കൽ ടീമുകളെ ഫാൻ വില്ലേജുകളിൽ വിന്യസിക്കുമെന്നും  മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന  മെഡിക്കൽ ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്നും അൽ-ഖാതർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News