Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്‌കൂള്‍ ബസ്സിലെ ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്, കണ്ടുപിടിത്തവുമായി ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സ്‌കൂള്‍ ബസില്‍ കുട്ടികള്‍ കുടുങ്ങുന്ന സഹാചര്യം ഒഴുവാക്കാനുള്ള കണ്ടുപിടുത്തവുമായി ഖത്തറിലെ രണ്ടു വിദ്യാര്‍ത്ഥികള്‍. അല്‍ ആന്‍ഡലസ് പ്രൈമറി ഗേള്‍സ് സ്‌കൂളിലെ റാണയും മഹായും ചേര്‍ന്നാണ് സ്‌കൂള്‍ ബസില്‍ പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കാണിക്കുന്ന ഉപകരണം കണ്ടെുപിടിച്ചത്. ഈ ഉപകരണത്തിന്റെ സഹായത്തോടെ ഏതു സമയത്തും ബസിനുള്ളിലെ ആളുകളുടെ കൃത്യമായ എണ്ണം മനസ്സിലാക്കാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ബസില്‍ കുടുങ്ങി മലയാളി ദമ്പതികളുടെ നാലുവയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് റാണയുടെയും മഹായുടെയും കണ്ടുപിടുത്തതിന് പിന്നില്‍.
 


Latest Related News