Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
താലിബാന്റെ നടപടികൾ ശരിയല്ലെങ്കിലും ഇടപെടൽ തുടരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി

January 18, 2023

January 18, 2023

റോയിട്ടേഴ്‌സ്
ദാവോസ്, സ്വിറ്റ്‌സർലൻഡ്): അഫ്‌ഗാനിസ്ഥാനിലെ താലിബാൻ  ഭരണകൂടത്തിന്റെ സമീപകാല നടപടികൾ "വളരെ നിരാശാജനകമാണെങ്കിലും മാറ്റം കൈവരിക്കാനുള്ള ഏക മാർഗമെന്ന നിലയിൽ അവരുമായുള്ള ഇടപെടൽ തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി പറഞ്ഞു.ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാണ്ഡഹാറിലെ താലിബാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ  ദോഹ മറ്റ് മുസ്ലീം രാജ്യങ്ങളുമായും കൂടിയാലോചന നടത്തുന്നുണ്ടെന്നും ഇത് എളുപ്പമുള്ള ജോലിയല്ലെങ്കിലും  ശ്രമം തുടരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ഇസ്ലാമിസ്റ്റ് താലിബാൻ  ഭരണകൂടം,സർവകലാശാലകളിലും ഹൈസ്കൂളിലും പഠിക്കുന്നതിന് പെൺകുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ ഖത്തർ ശക്തമായി എതിർത്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News