Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
100 റിയാലിന്റെ പ്രിവിലേജ് കാർഡിൽ ഒരുവർഷം മുഴുവൻ അൺലിമിറ്റഡ് കൺസൾട്ടേഷൻ, വെല്‍കിന്‍സിന്റെ ആദ്യ മെഡിക്കല്‍ സെന്റര്‍ ബുധനാഴ്ച ദോഹയിൽ പ്രവർത്തനമാരംഭിക്കും

September 26, 2023

qatar_malayalam_news_updates_wellkins_medical_centere_opens_wed

September 26, 2023

അൻവർ പാലേരി

ദോഹ :ഖത്തറിലെ ആരോഗ്യ പരിചരണ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഡോ.സമീർ മൂപ്പന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവുമായി പുതിയ മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങുന്നു. , രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് റമദ സിഗ്നലിന് സമീപം വെസ്റ്റ് ഇൻ ഹോട്ടലിന് എതിർവശം 'വെല്‍കിന്‍സ്' എന്ന പേരിൽ പുതിയ മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്.27ന് ബുധനാഴ്ച രാവിലെ 10 മണിക്ക് വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ഔദ്യോഗിക ഉൽഘാടനം നടക്കുമെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലക്ക് ചിരപരിചിതമായ ഡോ.സമീര്‍ മൂപ്പന്റെ സ്വന്തം സംരംഭമാണ് 'വെല്‍കിന്‍സ്'. ജനറല്‍ മെഡിസിന്‍, ഇന്റെര്‍ണല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഡെര്‍മറ്റോളജി, ഡെന്റല്‍,ഒഫ്താൽമോളജി എന്നീ വിഭാഗങ്ങൾക്കൊപ്പം റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി സേവനങ്ങളും ഇപ്പോള്‍ ലഭ്യമാകും. കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി പോലുള്ള വിഭാഗങ്ങളിലെ സേവനം ഉടന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാന്‍ വെൽകിൻസ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ.സമീർ മൂപ്പൻ ഉറപ്പു നൽകി.ഖത്തറിലെ വിവിധ ഭാഗങ്ങളിലായി കൂടുതൽ ക്ലിനിക്കുകള്‍ തുടങ്ങാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വെൽകിൻസ് പ്രവർത്തിക്കുകയെന്നും . വെല്‍കിന്‍സിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ലോക്കറിലൂടെ ലോകത്തെവിടെനിന്നും പ്രെസ്‌ക്രിപ്ഷനുകള്‍, പരിശോധനാ ഫലങ്ങൾ, അപ്പോയ്ന്റ്‌മെന്റുകളുടെ വിവരങ്ങള്‍  എന്നിവ മനസിലാക്കാൻ കഴിയും. കടലാസിന്റെ ഉപയോഗം കുറച്ച് തികച്ചും  പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ക്ലിനിക് പ്രവർത്തിക്കുക'- വാർത്താ സമ്മേളനത്തിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിഖില്‍ ജോസഫ് പറഞ്ഞു.

ഉത്ഘാടനത്തോടനുബന്ധിച്ച് സന്ദർശകർക്കായി ആകർഷകമായ ആനുകൂല്യങ്ങളും വെൽകിൻസ് ഒരുക്കിയിട്ടുണ്ട്.സെപ്തംബർ 27 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ സ്വന്തമാക്കാവുന്ന 100 ഖത്തർ റിയാലിന്റെ പ്രിവിലേജ് കാർഡ് വഴി സന്ദർശകർക്ക് ഒരു വർഷം മുഴുവൻ ക്ലിനിക്കിലെ എല്ലാ വിഭാഗങ്ങളിലും എത്ര തവണ വേണമെങ്കിലും ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭ്യമായിരിക്കും.ഇതോടൊപ്പം പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ഫാർമസി ഒഴികെയുള്ള മറ്റു സേവനങ്ങൾക്ക് 30 ശതമാനം ഇളവും ലഭിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വെല്‍ക്കിന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.സമീര്‍ മൂപ്പന്‍, കോ-ഫൗണ്ടറായ സെനില്‍ ജാഫര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ  നിഖില്‍ ജോസഫ്, മെഡിക്കല്‍ ഡയറക്ടർ ഡോ.ജേക്കബ് നീല്‍ എന്നിവര്‍ സംബന്ധിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News