Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ ഫുട്‍ബോൾ പ്രേമികൾക്ക് ആവേശപ്പൂരം,ഖിഫ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

November 30, 2023

 qatar_news_malayalam_sports_qiff_quarter_final_today

November 30, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: 'ഖിഫ്' അന്തര്‍ജില്ല ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക്  പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ലീഗ് മത്സരങ്ങള്‍ കഴിഞ്ഞയാഴ്ച അവസാനിച്ചതിന് പിന്നാലെ ഇന്ന്  വൈകുന്നേരം 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ 'എ' ഗ്രൂപ് ചാമ്പ്യന്മാരായ  കെ.എം.സി.സി മലപ്പുറം, ദിവ കാസര്‍കോടിനെ നേരിടും.

രാത്രി 9.10ന് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫോക് കോഴിക്കോട്-കെ.എം.സി.സി കണ്ണൂരിനെ നേരിടും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 'ബി' ഗ്രൂപ് ചാമ്പ്യന്മാരായ ടി.ജെ.എസ്.വി തൃശൂര്‍, വയനാട് കൂട്ടത്തെ നേരിടും. രാത്രി 8.10ന് കെ.എം.സി.സി പാലക്കാടും യുനൈറ്റഡ് എറണാകുളവും തമ്മിലാണ് മത്സരം. നാല് കളികളില്‍ നിന്നുള്ള വിജയികള്‍ ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ സെമി മത്സരങ്ങളില്‍ ഏറ്റുമുട്ടും. 15നാണ് കലാശപ്പോരാട്ടം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News