Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ ഇനി സ്മാർട് പാർക്കിങ്, 3,300 പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചു

September 23, 2023

Qatar_News_Malayalam

September 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സ്മാർട്ട് പബ്ലിക് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 3,300 വാഹന പാർക്കിങ് സെൻസറുകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.

വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിലാണ് സെൻസറുകൾ സ്ഥാപിച്ചത്. ഇവിടെ 18,000-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാണ്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പദ്ധതി ആരംഭിക്കും.

ആദ്യഘട്ടത്തിൽ ഏകദേശം 3,300 പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ടെക്‌നിക്കൽ ഓഫീസ് ഡയറക്ടർ എൻജിൻ താരിഖ് അൽ തമീമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മറ്റു പ്രധാന സ്ഥലങ്ങളിലും സെൻസറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 80 സൈൻബോർഡുകൾ സ്ഥാപിച്ചു.

പാർക്കിംഗ് സ്ഥലങ്ങൾ ക്രമീകരിച്ച് അവ പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പാർക്കിംഗ് ഫീസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News