Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വീടുകളിൽ കയറി മോഷണം നടത്തിയ ആറംഗ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

November 25, 2023

Qatar_News_Malayalam

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിൽ വിവിധ ഭാഗങ്ങളിൽ നിന്നായി പണവും ആഭരണങ്ങളും മോഷണം നടത്തിയ ആറംഗ കവർച്ചാ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നര മില്യണിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഖത്തർ റിയാലും കവർച്ച നടത്തിയ ആറ് ആഫ്രിക്കൻ വംശജരാണ് പോലീസിന്റെ പിടിയിലായത്.പാർപ്പിട മേഖലകളിലെ വീടുകളിൽ കയറിയാണ് ഇവർ മോഷണം നടത്തിയിരുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ റിയാലും ഇവരിൽ നിന്ന് കണ്ടെടുത്തു.പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം പിടികൂടി.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News