Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ദിനം,തടവുകാരെ മോചിപ്പിക്കാൻ അമീർ ഉത്തരവിട്ടു

December 18, 2022

December 18, 2022

ഖത്തർ ന്യൂസ് ഏജൻസി 
ദോഹ : ദേശീയ ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെടുന്ന തടവുകാരെ ഇളവ് നൽകി  മോചിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാണ് ഇളവ് നൽകി വിട്ടയക്കുക.എന്നാൽ എത്ര തടവുകാർക്കാണ് മോചനം നൽകുക എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല.തെരഞ്ഞെടുക്കപ്പെടുന്ന തടവുകാരുടെ വിവരങ്ങൾ പിന്നീട് അതാത് അംബാസികൾക്ക് കൈമാറുകയാണ് ചെയ്യുക.

അതേസമയം,ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ലുസൈൽ പാലസിന്റെ പുറം വേദിയിൽ നടന്ന പരമ്പരാഗത അർദ നൃത്തത്തിൽ അമീർ പങ്കെടുത്തു. .പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, തുടങ്ങി നിരവധി പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News