Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ സുബാറയിൽ ഭക്ഷ്യ-പാനീയ ഔട്‍ലെറ്റുകൾ തുടങ്ങാം,അപേക്ഷ ക്ഷണിച്ചു

January 10, 2023

January 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ മ്യുസിയത്തിന് കീഴിലെ സുബാറ ഫോർട്ടിലെത്തുന്ന സന്ദർശകർക്കായി ഭക്ഷ്യ,പാനീയ ഔട്‍ലെറ്റുകൾ തുടങ്ങാൻ സംരംഭകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള കഫെ രീതിയിലുള്ള സ്ഥാപങ്ങളാണ് അനുവദിക്കുക.

താൽപ്പര്യമുള്ള ഓപ്പറേറ്റർമാർ തങ്ങളുടെ കമ്പനി പ്രൊഫൈലും കിയോസ്‌കിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള വിവരങ്ങളും (അളവുകൾ ഉൾപ്പെടെ) സഹിതമാണ് അപേക്ഷിക്കേണ്ടത്.മെനു (വിലകൾ ഉൾപ്പെടെ); പാക്കേജിംഗിന്റെയും സ്റ്റാഫ് യൂണിഫോമുകളുടെയും ഫോട്ടോഗ്രാഫുകൾ എന്നിവ സമർപ്പിക്കണം.വാണിജ്യ രജിസ്ട്രേഷൻ, കമ്പനി ഐഡി, സ്പോൺസർഷിപ്പ്, കഫേയ്‌ക്കായുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ എന്നിവ ഖത്തർ മ്യൂസിയം പൂർത്തിയാക്കും.

ഭക്ഷ്യ,പാനീയ മേഖലയിൽ മുൻ പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും.BDRFP@qm.org.qa എന്ന ഇ-മെയിൽ വഴിയോ +974 31060040 എന്ന നമ്പറിൽ വിളിച്ചോ കൂടുതൽ വിവരങ്ങൾ അറിയാം.

ജനുവരി 22 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.അപേക്ഷിക്കാനുള്ള ലിങ്ക് :https://qm.org.qa/en/calendar/open-call-fb-operator-for-a-cafe-at-al-zubarah-visitor-centre/

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News