Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'കരുതലാവണം പ്രവാസം' : സമയവും സമ്പത്തും ആസൂത്രിതമായി വിനിയോഗിക്കണമെന്ന് ലീഡേഴ്‌സ് മീറ്റ്

September 26, 2023

News_Qatar_Malayalam

September 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് ഏറെ വലുതാണെന്ന് മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ ഡോ: താജ് ആലുവ അഭിപ്രായപ്പെട്ടു. 'കരുതലാവണം പ്രവാസം' എന്ന പ്രമേയത്തിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം നടത്തിവരുന്ന ഇരുപതാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസത്തിലെ സമ്പത്തും സമയവും ആസൂത്രിതമായും ക്രിയാത്മകമായും ഉപയോഗപ്പെടുത്താൻ സാധിക്കണം. സമ്പാദ്യ ശീലങ്ങൾ പ്രവാസ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും  പ്രവാസികളെ ഇതിൽ ബോധവൽക്കരിക്കുന്നതിലും ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക കൂട്ടായ്മകൾ മുന്നോട്ടുവരണമെന്നും ഡോ: താജ് ആലുവ പറഞ്ഞു. സംഘടനയെക്കുറിച്ചും അനുയായികളെ കുറിച്ചും ദീർഘവീക്ഷണവും കാഴ്ചപ്പാടുമുള്ള നേതാക്കന്മാർക്ക്  ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിയിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് ഇൻഷുറൻസ് സ്കീമിന്റെ രണ്ടാംഘട്ട അംഗത്വ  ക്യാമ്പയിൻ ടി. ആരിഫിൽ നിന്നും അപേക്ഷ ഫോറം സ്വീകരിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രവാസി ഫോറം പ്രസിദ്ധീകരിക്കുന്ന 'കടൽ ദൂരം' വാർഷികപ്പതിപ്പിന്റെ പോസ്റ്റർ വൈസ് പ്രസിഡണ്ട് അംജദ് വാണിമേലിന് നൽകി ഡോ: താജ് ആലുവ നിർവഹിച്ചു. സ്പോർട്സ് പ്രോഗ്രാമുകളുടെ പ്രഖ്യാപനം ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദ് നിർവഹിച്ചു. ഡോക്ടർ താജ് ആലുവക്കുള്ള ഉപഹാരം പ്രവാസി ഫോറം മുൻ പ്രസിഡണ്ട് എൻ.കെ കുഞ്ഞബ്ദുള്ള നൽകി. ജനറൽ സെക്രട്ടറി കെ കെ സുബൈർ സ്വാഗതവും ട്രഷറർ സി. കെ ഇസ്മായിൽ സമാപന പ്രസംഗവും നടത്തി. ഹാഷിം തങ്ങൾ  ഖിറാഅത്ത് നടത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News