Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ഇനി പണം ഈടാക്കും,നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു

October 04, 2023

Qatar_Malayalam_News

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ചികിത്സാ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിവിധ ചികിത്സകൾക്കുള്ള നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.ഹമദ് മെഡിക്കൽ കോർപ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈടാക്കുന്ന നിരക്കുകളാണ് പ്രഖ്യാപിച്ചത്.ഹമദ് മെഡിക്കൽ കോർപ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈടാക്കുന്ന നിരക്കുകളാണ് പ്രഖ്യാപിച്ചതെന്ന് പ്രാദേശിക ദിനപത്രമായ 'അൽ ശർഖ്'റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച് ഒക്ടോബർ 4 ബുധനാഴ്ച മുതൽ താഴെ പറയുന്ന രോഗ ചികിത്സകൾക്ക് നിരക്കുകൾ ബാധകമായിരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ(PHCC) വിവിധ ചികിത്സകളും നിരക്കുകളും :
വിഷ്വൽ അക്വിറ്റിക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് - QR.45
സിസ്റ്റ് നീക്കം ചെയ്യാനുള്ള സർജിക്കൽ ചികിത്സ - QR.1500
റൂട്ട് കനാൽ  (1 കനാൽ) - QR.518
പതിവ് ഇലക്ട്രോകാർഡിയോഗ്രാം(ECG) - QR.207
ഫാർമസി മരുന്നുകൾ - യഥാർത്ഥ വിലയുടെ 20 ശതമാനം.
അതേസമയം,ചികിത്സയ്ക്കും സേവനങ്ങൾക്കുമുള്ള നിരക്കുകൾ  ആശുപത്രി/ക്ലിനിക് സന്ദർശനം,അഡ്മിഷൻ എന്നിവയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

ഹമദ് മെഡിക്കൽ കോർപറേഷനിലെ നിരക്കുകൾ :
ഗ്ലോക്കോമ, കോംപ്ലക്സ് തിമിര ചികിത്സകൾ  - QR.9,037
സ്ലീപ് അപ്നീയ-( ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വസന തടസ്സം,സാധാരണ ചികിത്സ) -QR.68,916

( 6 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ തുടരേണ്ടിവരുന്ന ദീർഘകാല ചികിത്സയ്ക്ക് - QR.86,500)
ബ്രോങ്കൈറ്റിസ്, ആസ്ത്മ w/ CC(സാധാരണ താമസം) -  QR15,279
(6 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ തുടരേണ്ടിവരുന്ന ദീർഘകാല ചികിത്സയ്ക്ക് - QR48,853

കോംപ്ലക്സ് ഗാസ്ട്രോസ്കോപ്പി CC  (സാധാരണ താമസം)  - QR.16, 350
പെട്ടെന്നുണ്ടാകുന്ന  സീഷർ  (സാധാരണ താമസം)  QR.44, 990.50

ചികിത്സയ്ക്കും സേവനങ്ങൾക്കുമുള്ള നിരക്കുകൾ  ആശുപത്രി/ക്ലിനിക് സന്ദർശനം,അഡ്മിഷൻ എന്നിവയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

ഖത്തറിലെ സർക്കാർ ആരോഗ്യമേഖലയായ ഹമദ് മെഡിക്കൽ കോർപ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് കാർഡ് ഉള്ളവർക്ക്  ഇതുവരെ നാമമാത്രമായ തുക മാത്രമാണ് കിടത്തി ചികിത്സ ഉൾപെടെ എല്ലാ ചികിത്സകൾക്കും  ഈടാക്കിയിരുന്നത്.ഇത് റദ്ദാക്കിയാണ് ചില പ്രത്യേക ചികിത്സകൾക്ക് 45 റിയാൽ മുതൽ 86,000 റിയാൽ വരെ ഈടാക്കുന്നത്.ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇത് കനത്ത തിരിച്ചടിയാകും.

അതേസമയം,ഖത്തറിൽ താമസവിസയുള്ള വിദേശികൾക്ക് ഇൻഷുറൻസ് നിര്ബന്ധമാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.സ്വകാര്യമേഖലയിലായിരിക്കും വിദേശികൾക്ക് ആരോഗ്യപരിരക്ഷ ലഭിക്കുക.എന്നാൽ ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇനിയും വ്യക്തമല്ല.ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്ക് സിസർക്കാർ മേഖലയിലെ നിരക്കുകൾ പ്രഖ്യാപിച്ചതെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News