Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കെ.എം.സി.സി വനിതാ ഘടകം നിലവിൽ വന്നു,സമീറ അബ്ദുൽ നാസർ പ്രസിഡണ്ട്

February 02, 2024

qatar_malayalam_news_qatar_kmcc_womens_wing

February 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ കെ.എം.സി.സിയുടെ വനിതാഘടകം നിലവിൽ വന്നു.പ്രസിഡന്റായി കോഴിക്കോട് സ്വദേശി സമീറ അബ്ദുൽ നാസറിനെയും ജനറൽ സെക്രട്ടറിയായി സെലീന കൂലത്തിനെയും തിരഞ്ഞെടുത്തു.സമീറ അൻവർ സാദത്താണ്  ട്രഷറർ.

വ്യാഴാഴ്ച വൈകീട്ട് പോഡാർ പേൾ സ്‌കൂളിൽ നടന്ന 'ഫാമിലിയ 2024'ൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറാ മമ്പാട് ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.  

വൈസ് പ്രസിഡന്റുമാർ :ഡോ.നിഷ ഫാത്തിമ ശംസുദ്ധീൻ,ഡോ.ബുഷ്റ അൻവർ,മാജിത നസീർ,ബസ്മാ സത്താർ.സെക്രട്ടറിമാരായി ഡോ..നിസ്റിൻ മൊയ്ദീൻ,ഷഹ്ന റഷീദ് ,റൂമിന ഷെമീർ,നസീം ബാനു എന്നിവരെ തിരഞ്ഞെടുത്തു.ഉപദേശക സമിതി ചെയർ പേഴ്‌സണായി മൈമൂന സൈനുദ്ധീൻ തങ്ങൾ പ്രവർത്തിക്കും.സഹീറ നിഹ്മത്ത്,നസീമ ഈസ,സാജിത മുസ്തഫ,ഹസീനാ അസീസ് ,മറിയം ശാഫിഹാജി,ഫദീല ഹസ്സൻ,നൗഷിബ ഷാഫി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

മുസ്‌ലിം സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.യുവ പ്രഭാഷക അഡ്വ: നജ്മ തബ്ശീറ മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് സർവകലാശാല എം.എ.  മാത്തമാറ്റിക്സ്  പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസ് നാലകത്തിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് താജുദ്ധീൻ വടകരയുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News