Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കോൺസുലാർ സേവനങ്ങൾക്ക് നാളെ മുതൽ മുൻ‌കൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഖത്തർ ഇന്ത്യൻ എംബസി

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ വിവിധ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍ പുനരാരംഭിക്കും.. പാസ്‌പോര്‍ട്ട്, പി സി സി, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സര്‍വീസുകൾക്ക് ഇനി മുതൽ  മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റുകള്‍ ആവശ്യമില്ലെന്ന് എംബസി സമൂഹ മാധ്യമ അക്കൗണ്ടിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള അഭ്യര്‍ഥനകള്‍ മാനിച്ചാണ് ഓപ്പണ്‍ വാക്ക് ഇന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി അറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.15 മുതല്‍ ഉച്ചക്ക് 12.15 വരെയാണ് കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News