Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദേശീയ താരങ്ങൾക്കെതിരെ കടുത്ത നടപടികളുമായി ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ,അബ്ദുൽകരീം ഹസനെ സസ്പെൻഡ് ചെയ്തു

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ പ്രതിരോധ താരം അബ്ദുൽകരീം ഹസനെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ  അച്ചടക്ക സമിതി അറിയിച്ചു.അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തിന്റെ ശമ്പളം 50 ശതമാനം  വെട്ടിക്കുറയ്ക്കുകയും 200,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും.സ്‌നാപ്ചാറ്റിലൂടെ ആരാധകരെ പ്രകോപിപ്പിച്ചതിനാണ് ഹസനെതിരെ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.ലോകകപ്പിലെ ആദ്യഘട്ടത്തിൽ തന്നെയുള്ള പരാജയത്തിന് പിന്നാലെ ദേശീയ ടീമിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ദേശീയ ടീം പുറത്തായതിന് പിന്നാലെ ഒരു ആരാധകൻ ഉന്നയിച്ച വിമർശനത്തോട് താരം അപമര്യാദയായി പ്രതികരിച്ചുവെന്നായിരുന്നു ആരോപണം. "വിശ്രമിക്കൂ, ഇത് യുദ്ധമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നായിരുന്നു താരത്തിന്റെ പ്രതികരണം.താരത്തിന്റെ പ്രതികരണം  ആരാധകരെ പ്രകോപിതരാക്കിയതിന് പിന്നാലെ  അൽ സദ്ദിൽ നിന്ന് താരത്തെ പുറത്താക്കുകയായിരുന്നു."ഭാവിയിലേക്കുള്ള  ടീമിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമായി താരത്തിന്റെ വീക്ഷണം പൊരുത്തപ്പെടാത്തതാണ് ഇതിന് കാരണം.".എന്നായിരുന്നു ക്ലബ്ബിന്റെ വിശദീകരണം.

ദേശീയ ടീമിലെ മറ്റ് രണ്ട് കളിക്കാരായ ബാസം അൽ-റവി, മുഹമ്മദ് വാദ് എന്നിവർക്കെതിരെയും സമാനമായ അച്ചടക്ക നടപടി പ്രഖ്യാപിച്ചിട്ടുണ്ട്.താരങ്ങൾക്ക് പിഴയും മുന്നറിയിപ്പും നൽകിയതിന് പുറമെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കും. അൽ-റവിക്ക് 100,000 റിയാൽ പിഴയും വാദിന് 50,000 റിയാൽ  പിഴയും ചുമത്തിയിട്ടുണ്ട്.2010ലാണ് അബ്ദുൽ കരീം ഹസ്സൻ അൽ സദ്ദ് ക്ലബ്ബിൽ ചേർന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News