Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഏഴായിരത്തോളം നിരോധിത ലഹരി ഗുളികകൾ കസ്റ്റംസ് പിടികൂടി

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:അനധികൃതമായി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഏഴായിരത്തോളം ലിറിക്ക ഗുളികകള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരന്റെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയതെന്ന് കസ്റ്റംസ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.

വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഗുളികകള്‍ അനധികൃതമായി രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.അബു സംറ തുറമുഖത്ത് കാറിന്റെ ഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിരോധിത വസ്തുക്കൾ പിടികൂടിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News