Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ കുപ്പായത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി കണ്ണൂർ സ്വദേശി,അണ്ടർ 17 ഏഷ്യാകപ്പ് ഫൈനൽ റൗണ്ട് പ്രവേശനം ഉറപ്പാക്കി

October 10, 2022

October 10, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഒമാനിൽ നടക്കുന്ന അണ്ടർ 17 ഏഷ്യാകപ്പ് യോഗ്യത ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ ലബനാനെ  4-1ന് തകർത്ത് ഖത്തർ ഫൈനൽ റൗണ്ട് പ്രവേശനം ഉറപ്പാക്കി.മലയാളിതാരം തഹ്‌സിൻ മുഹമ്മദിന്റെ ആദ്യഗോളോടെയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പിലേക്കുള്ള തിളക്കമാർന്ന ജയത്തിന് ഖത്തർ തുടക്കമിട്ടത്.

കണ്ണൂർ വളപട്ടണം സ്വദേശിയും ആസ്പയർ അക്കാദമി താരവുമായ തഹ്സിൻ മുഹമ്മദ് തഹ്സിൻ. മുൻ വാഴ്സിറ്റി താരം ജംഷിദിന്റെന്റെയും ഷൈമയുടെയും മകനാണ്.കളിയുടെ ഏഴാം മിനിറ്റിലായിരുന്നു തഹ്സിന്റെ ഗോൾ നേട്ടം.പിന്നാലെ, മറ്റു മൂന്നു പേർകൂടി നേടിയ ഗോളിലൂടെ ഖത്തർ ലബനാനെ വീഴ്ത്തി ഗ്രൂപ് ജേതാക്കളായി ഏഷ്യാകപ്പിന് യോഗ്യത നേടി.

ടൂർണമെന്റിൽ ആദ്യ മൂന്നു മത്സരങ്ങളിലും കളത്തിലിറങ്ങിയ തഹ്സിൻ മികച്ച അസിസ്റ്റുകളുമായും കൈയടി നേടിയിരുന്നു. ഖത്തർ ദേശീയ കുപ്പായത്തിൽ ഗോൾ കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി ഇതോടെ തഹ്സിന് സ്വന്തമായി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News