Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകപ്പിനായി ഫലസ്തീനികൾക്ക് സൗകര്യമൊരുക്കണമെന്ന് ഖത്തർ,താൽകാലിക കോൺസുലാർ ഓഫീസ് തുറക്കാനുള്ള അനുമതി തേടി ഇസ്രായേൽ

September 09, 2022

September 09, 2022

അൻവർ പാലേരി 

ദോഹ : ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഫലസ്തീനികളെ അനുവദിക്കണമെന്ന് ഖത്തർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.ഇസ്രായേലുമായി ഖത്തറിന് നയതന്ത്രബന്ധമില്ലെങ്കിലും നവംബറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിൽ പങ്കെടുക്കാനിരിക്കുന്ന പതിനായിരത്തോളം ഇസ്രായേൽ ഫുട്‍ബോൾ ആരാധകർക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചില ഉന്നതതല ചർച്ചകൾ നടന്നുവരികയാണ്.ഇതിനായി ഖത്തറിൽ താൽകാലിക കോൺസുലാർ ഓഫീസ് തുറക്കാൻ അനുമതി വേണമെന്ന  ആവശ്യമാണ് അധിനിവേശ സർക്കാർ ഉന്നയിക്കുന്നത്.ലോകകപ്പ് അവസാനിക്കുന്നതോടെ ഓഫീസ് പൂട്ടാമെന്ന വ്യവസ്ഥയിലാണ് ഇത്തരമൊരു ചർച്ച നടക്കുന്നത്.ഇതിനിടെയാണ് അധിനിവിഷ്ട മേഖലയിലെ ഫലസ്തീനികൾക്ക് ഖത്തറിൽ എത്തി സുഗമമായി മത്സരങ്ങൾ കണ്ടു തിരിച്ചുപോകാൻ സൗകര്യം ഒരുക്കണമെന്ന് ഖത്തർ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്.

അധിനിവേശ പ്രദേശങ്ങളിലേക്കും പുറത്തേക്കും ഫലസ്തീനികൾക്ക് യാത്രചെയ്യാൻ ഇസ്രായേൽ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്.വർഷങ്ങൾക്ക് മുമ്പ് എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നതിൽ നിന്ന് പലസ്തീൻ ദേശീയ ഫുട്‌ബോൾ ടീമിനെ ഇസ്രയേൽ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രയേലിനും ഫലസ്തീൻ അതോറിറ്റിക്കും ഇടയിൽ മധ്യസ്ഥരായാണ് ഖത്തർ ഈ വിഷയത്തിൽ ഇടപെടുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനിടെ,ലോകകപ്പിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്നും  ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും പൂർണ്ണമായ പ്രവേശനം ഉറപ്പാക്കാൻ  ഖത്തറും ഇസ്രായേലും സന്നദ്ധത പ്രകടിപ്പിച്ചതായും  ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്  'ഹാരെറ്റ്സ്' പത്രം റിപ്പോർട്ട് ചെയ്തു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News