Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വോളിബോൾ ആവേശം,തായ്‌ലൻഡിനെതിരെ ഖത്തറിന് ജയം

July 29, 2023

July 29, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് / ഫോട്ടോ : സലിം മത്രംകോട്-ദി പെനിൻസുല  

ദോഹ: ഖത്തറിലെ വോളിബോൾ ആരാധകർക്ക് സുന്ദരമായ  വോളിബാള്‍ അനുഭവങ്ങൾ സമ്മാനിച്ച്‌ വേള്‍ഡ് ചലഞ്ചര്‍ കപ്പ് വോളിബാള്‍ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമായി.

ആദ്യ ദിനത്തിലെ പോരാട്ടത്തിൽ ചിലിക്കും യുക്രെയ്നും ആതിഥേയരായ ഖത്തറിനും തകര്‍പ്പൻ ജയം. ആസ്പയര്‍ സ്പോര്‍ട്സ് ഹാളില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ മൂന്നാം അങ്കത്തില്‍ ഖത്തര്‍ തായ്ലൻഡിനെ കീഴടക്കി.

നേരിട്ടുള്ള മൂന്നു സെറ്റിന് ജയിച്ചെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് 26-24, 25-23, 26-24 സ്കോറിന് ഖത്തർ ജയം സ്വന്തമാക്കിയത്.വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തെക്കനമേരിക്കൻ കരുത്തരായ ചിലി 3-0ന്  തുനീഷ്യയെ തകർത്തു.തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ ചൈനീസ് വെല്ലുവിളിയെ നാലു സെറ്റ് മത്സരത്തില്‍ കീഴടക്കി യുക്രെയ്നും സെമിയിലേക്ക് കടന്നു.

ശനിയാഴ്ചത്തെ സെമി ഫൈനലില്‍ ഖത്തര്‍ ചിലിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News