Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തിരുവനന്തപുരത്ത് നിന്നും ദോഹയിലേക്കുള്ള സീറ്റുകൾ ഇരട്ടിയാകും,ഖത്തർ എയർവെയ്‌സ് ഡ്രീം ലൈനർ സർവീസ് തുടങ്ങി

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം: ഖത്തർ എയർവേയ്സ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ - 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി - 787 സീരീസിലുള്ള ഡ്രീംലൈനെർ വിമാനം സർവീസ് നടത്തുക. ഡ്രീംലൈനറിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ - 320നെ അപേക്ഷിച്ച് 160ല്‍ നിന്ന് 254 ആയി വർധിക്കും.

ബിസിനസ്‌ ക്ലാസ്സിൽ മാത്രം ‌22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിൽ എ - 320 വിമാനം ഉപയോഗിച്ചുള്ള സർവീസ് ഇപ്പോഴുള്ളതു പോലെ തുടരും. വെള്ളിയാഴ്ച രാവിലെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെർ വിമാനത്തെ തിരുവനന്തപുരം  വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു.എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രാ സൗകര്യം ഒരുങ്ങും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News