Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിലെ സുരക്ഷാ സംവിധാനങ്ങൾ വരാനിരിക്കുന്ന ലോകകപ്പുകൾക്ക് മാതൃകയാക്കുമെന്ന് ഫിഫ സെക്യൂരിറ്റി ഡയറക്റ്റർ

January 22, 2023

January 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഖത്തര്‍ ലോകകപ്പിൽ സ്വീകരിച്ച സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകൾക്ക് മാനദണ്ഡമാകുമെന്ന് ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍ ഹെല്‍മുട്ട് സ്പാന്‍ പറഞ്ഞു.ദുബായിൽ ഇന്റര്‍സെക് പ്രദര്‍ശന വേദിയിലാണ് ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍ ഹെല്‍മുട്ട് സ്പാന്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ചത്.ഹയാ കാര്‍ഡ് വഴി ഖത്തര്‍ ആരാധകരുടെ യാത്ര എളുപ്പമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

 2026 ലോകകപ്പ് അടക്കം വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളെയെല്ലാം ഈ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങള്‍ സ്വാധീനിക്കും. ഖത്തര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ഹയാകാര്‍ഡ് വിസയ്ക്ക് പകരമാവുകയും സുരക്ഷാ ക്രമീകരണങ്ങള്‍ അനായാസമാക്കുകയും ചെയ്തു.

അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ, അമേരിക്ക രാജ്യങ്ങള്‍ക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. ലോകകപ്പ് സമയത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഖത്തര്‍ ഒരുക്കിയിരുന്നത്. ഒരു അനിഷ്ട സംഭവം പോലും ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ചരിത്രത്തിലെ സ്ത്രീസൗഹൃദ ലോകകപ്പ് എന്ന അംഗീകാരവും ഖത്തർ ലോകകപ്പ് സ്വന്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News