Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ഖത്തറിന് നന്ദി',ആശുപത്രിക്കിടക്കയിൽ നിന്ന് ഫുട്‍ബോൾ ഇതിഹാസം പെലെയുടെ സന്ദേശമെത്തി

December 02, 2022

December 02, 2022

ന്യൂസ്‌റൂം ബ്യുറോ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ഖത്തറിനും ലോകകപ്പ് ആരാധകർക്കും നന്ദി അറിയിച്ചതായി ഫ്രാൻസ്-പ്രസ് റിപ്പോർട്ട് ചെയ്തു.82 കാരനായ ബ്രസീലിയൻ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ചിത്രവും താങ്കൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന സന്ദേശവും ഖത്തറിലെ പ്രമുഖ ലൈറ്റ് ടവറിൽ പ്രദർശിപ്പിച്ചിരുന്നു.ഈ ചിത്രം സഹിതം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചാണ് ഇതിഹാസ താരം ഖത്തറിന് നന്ദി അറിയിച്ചത്.



അർബുദ ബാധിതനായ പെലെയെ ചൊവ്വാഴ്‌ച . സാവോപോളോയിലെ ആൽബർട്ട് ഐൻ‌സ്റ്റൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..കീമോതെറാപ്പി ചെയ്യുന്ന പെലെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ സൂചനകൾ..വൻകുടലിലെ ട്യൂമറിനുള്ള കീമോതെറാപ്പി നടക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.2021 സെപ്റ്റംബറിൽ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News