Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പാസ്‌പോര്‍ട്ട് വീട്ടു പടിക്കലെത്തും: ഇന്ത്യന്‍ എംബസി അഭിപ്രായ സര്‍വെ തുടരുന്നു

July 07, 2021

July 07, 2021

ദോഹ:പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കു ശേഷം പോസ്റ്റലായി അത് വീട്ടു പടിക്കലെത്തിക്കുന്ന സേവനത്തില്‍ താത്പര്യമുണ്ടോ എന്നന്വേഷിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി നടത്തുന്ന അഭിപ്രായ സര്‍വെ തുടരുന്നു. ഇതിന് 15 മുതല്‍ 20 റിയാലുവരേ ചര്‍ജ് നല്‍കേണ്ടിവരും.
എംബസി വഴി പുതുക്കാന്‍ അപേക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ തിരികെ, തപാല്‍ വഴി അയക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഖത്തറിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആലോചന. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ വഴി അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പ്രതികരണം സമാഹരിക്കുന്നത്. ട്വിറ്റര്‍ വഴിയുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും ഫേസ് ബുക്കിലൂടെ ഇപ്പോഴും അഭിപ്രായ സമാഹരണം തുടരുകയാണ്.ട്വിറ്ററില്‍ 462 പേര്‍ അഭിപ്രായം രേഖപ്പെടുത്തി. ഇവരില്‍ എംബസിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നവരായിരുന്നു ഭൂരിപക്ഷവും. 87.6 ശതമാനം പേരാണ് അതേ എന്ന് രേഖപ്പെടുത്തിയത്. എതിരഭിപ്രായമുള്ളത് വെറും 12.4 ശതമാനം പേര്‍ക്ക്.  ഫേസ്ബുക്കില്‍ ഗൂഗിള്‍ ഫോറം വഴിയാണ് വോട്ടെടുപ്പ്.വോട്ട് ചെയ്യാനുള്ള ഓപ്ഷനുതാഴെ കമന്‍ഡ് ബോക്‌സിലെത്തിയും പ്രവാസികള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.ഭൂരിഭാഗം ആളുകളും അനുകൂലമായ പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. സമയ ലാഭവും സാമ്പത്തിക ലാഭവുമെല്ലാം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

 


Latest Related News