Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഒരു വർഷം എത്രതവണ വേണമെങ്കിലും സൗജന്യമായി വിമാനയാത്ര നടത്താം,ഞെട്ടിക്കുന്ന സമ്മാനവുമായി ഗൾഫിലെ വിമാനക്കമ്പനി

September 13, 2022

September 13, 2022

ന്യൂസ്‌റൂം ബ്യുറോ 
അബുദാബി: യാത്രക്കാരിക്ക് ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി വിമാന യാത്ര നടത്താനുള്ള ടിക്കറ്റുകൾ യാത്രക്കാരിക്ക് സമ്മാനിച്ച് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ. എയര്‍ അറേബ്യയുടെ വിമാനങ്ങളില്‍ യാത്ര ചെയ്‍തവരുടെ എണ്ണം 10 ലക്ഷം തികഞ്ഞത് ഈ യാത്രക്കാരിയിലൂടെയായതിനാലാണ് അപൂർവ സമ്മാനം അവരെ തേടിയെത്തിയത്.
10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് ചൊവ്വാഴ്ചയാണ് എയര്‍ അറേബ്യ എത്തിച്ചേര്‍ന്നത്. ആ സംഖ്യയിലെത്തിച്ച യാത്രക്കാരിയെ  അപ്രതീക്ഷിത സമ്മാനം നല്‍കി ഞെട്ടിച്ചതിനെക്കുറിച്ച് എയര്‍ അറേബ്യ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനാര്‍ഹയായ വ്യക്തിക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര തവണ  വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് അവര്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഹബ്ബില്‍ നിന്ന് ലോകത്തെമ്പാടുമുള്ള 25 നഗരങ്ങളിലേക്ക് നടത്തിയ എണ്ണായിരത്തിലധികം വിമാന സര്‍വീസുകളിലൂടെയാണ് 10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് എയര്‍ അറേബ്യ എത്തിയത്. ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ റ്റിബിലിസിയേക്ക് പുറപ്പെടാനെത്തിയ യാത്രക്കാരിക്കായിരുന്നു അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. അബുദാബി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ ജീവനക്കാര്‍ ഇവര്‍ക്ക് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News