Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ഒരു ചുവട് കൊണ്ട് മല കയറാനാവില്ല,'2026 ലെ ഫിഫ ലോകകപ്പിൽ ഖത്തറിന്റെ പ്രതീക്ഷകളെ കുറിച്ച് പരിശീലകൻ കാർലോസ് ക്വിറോസ്

May 18, 2023

May 18, 2023

അൻവർ പാലേരി 

ദോഹ : 2026 ലോകകപ്പിന് യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഖത്തർ ദേശീയ ഫുട്‍ബോൾ ടീം പരിശീലകൻ കാർലോസ് ക്വിറോസ്.ചൊവ്വാഴ്ച ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്പ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഖത്തറിന്റെ ലോകകപ്പ് 2026 ൽ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും  ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

"2026, ഒരുപക്ഷേ ജർമ്മനി, ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട് എന്നിവരുടെ ലോകകപ്പായിരിക്കും.കാരണം അവർ ലോക ചാമ്പ്യന്മാരാകാൻ കളിക്കുകയാണ്."

2026 ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പ്  യോഗ്യതാ ഘട്ടങ്ങളിൽ തുടങ്ങുമെന്നും ആ ഘട്ടം മറികടക്കാൻ കടുത്ത പോരാട്ടം തന്നെ  ഉണ്ടാകുമെന്നും മുൻ  പോർച്ചുഗീസ് കോച്ചായിരുന്ന കാർലോസ് ക്വിറോസ് പറഞ്ഞു.

“ഇതൊരു മാരത്തൺ യാത്രയായിരിക്കും. ലോകകപ്പിൽ ആദ്യമായി ഖത്തർ യോഗ്യത നേടുക എന്നത് എന്റെ സ്വപ്നമാണ്.നമ്മുടെ ലോകകപ്പ്, ഈ നിമിഷത്തിൽ, 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുക എന്നതാണ്. അതാണ് ഞങ്ങളുടെ ആദ്യത്തെ ശീർഷകം" അദ്ദേഹം പറഞ്ഞു.ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന ഗോൾഡ് കപ്പിന് ശേഷം, നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിനും 2024 ലെ ഏഷ്യൻ കപ്പിലെ പ്രകടനത്തിനും തന്റെ ടീമിനെ തയ്യാറാക്കുകയാണ് തന്റെ പ്രധാന മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു ചുവട് കൊണ്ട് ഒരു മല കയറാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ പടിപടിയായി മുന്നോട്ട് പോവേണ്ടതുണ്ട്.ആദ്യ ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ അല്ലെങ്കിൽ, മൂന്നാം ഘട്ടത്തിലോ നിങ്ങൾ വിജയിയാകണം"

ലോകത്തിന്റെ മുഴുവൻ പ്രശംസ നേടിയ 2023 ലെ ഖത്തർ ലോകകപ്പിൽ ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തറിന് കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചിരുന്നു.2019 ൽ അബുദാബിയിൽ നടന്ന ഏഷ്യാകപ്പിൽ ഖത്തറിനെ കിരീടമണിയിച്ച ഫെലിക്സ് സാഞ്ചസ് ലോകകപ്പിന് ശേഷം പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് കാർലോസ് ക്വിറോസ് ഖത്തർ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 

 


Latest Related News