Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിന് പാട്ടൊരുക്കി സയനോര, 'പടകളി' ഫെയിം ഓർഫിയോ ബാൻഡിന്റെ ഖത്തർ ലോകകപ്പ് തീം സോംഗ് പുറത്തിറങ്ങി

November 28, 2022

November 28, 2022

അൻവർ പാലേരി 

ദോഹ : ഇന്ത്യൻ പ്രവാസികളുടെ പോറ്റമ്മയായ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ആവേശം പകരാൻ നമ്മുടെ സ്വന്തം കൊച്ചിക്കാര്‍ ഒരുക്കിയ തീം സോങ് ശ്രദ്ധേയമാകുന്നു.നിരവധി തവണ സംഗീത ലോകത്തെ ഇളക്കിമറിച്ച കൊച്ചി ആസ്ഥാനമായ റോക്ക് ബാൻഡായ 'ഓർഫിയോ' ആണ് രാജ്യാന്തര നിലവാരത്തിലുള്ള 'ഐവ,ഐവ' എന്ന  എന്ന ഗാനത്തിന്റെ സൃഷ്ടാക്കള്‍.പ്രശസ്ത ഗായിക സയനോരയും യൂനെസ് അഹമ്മദ് യൂസഫ് ഇബ്രാഹിം അൽസാഗുമാണ് ശബ്ദം പകർന്നത്. ഗാനം ചിട്ടപ്പെടുത്തിയതും സംവിധാനം നിർവഹിച്ചതും  റോബിൻ തോമസാണ്.ശ്യാം മുരളീധരനാണ് രചന.

ആൽബം കാണാൻ CLICK HERE

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ  ഫിഫയൊരുക്കിയ ഔദ്യോഗിക ഗാനത്തിനൊപ്പം നില്‍ക്കുന്ന മറ്റൊരു ലോകകപ്പ് ഗാനമൊരുക്കി  'ഓർഫിയോ' ആരാധകരുടെ പ്രശംസ നേടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News