Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അമൃതം സുന്ദരം, ടീടൈം ഗോപിസുന്ദർ ലൈവ് എൻസെംബിൾ സെപ്റ്റംബർ 15 നു ദോഹയിൽ

September 07, 2022

September 07, 2022

അൻവർ പാലേരി 
ദോഹ :ഖത്തറിലെ ഓണാഘോഷങ്ങൾക്ക് നിറംപകരാൻ ഗോപിസുന്ദറും സംഘവും ദോഹയിൽ. ഗോപിസുന്ദർ, അമൃത സുരേഷ് , ജാസ്സിം ജമാൽ ,ശ്വേത അശോക് തുടങ്ങി 13 അംഗ ടീം ഗോപിസുന്ദർ ലൈവ് എൻസെംബിൾ സെപ്റ്റംബർ 15 വ്യാഴം വൈകിട്ട് 7.30 മുതൽ അൽ അറബി സ്പോർട്സ് ആൻഡ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. .
 
മലയാളം, തെലുഗ് , തമിഴ് ഭാഷകളിൽ സജീവസാന്നിധ്യമായ, സംഗീതസംവിധായകൻ, ഗാനരചയിതാവ് ,മ്യൂസിക്പ്രോഗ്രാമ്മർ എന്നീ മേഖലകളിൽ മികവ് തെളിയിച്ച ഗോപിസുന്ദറും , 2007 ലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ ചലച്ചിത്ര സംഗീത ലോകത്തെത്തിയ  ഗായിക അമൃത സുരേഷും,റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ പിന്നണി ഗായിക ശ്വേത അശോക് , ഗായകൻ ജാസിം ജമാൽ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടികൾ അവതരിപ്പിക്കുക. 
 
ഖത്തറിലെ ബ്ലൂ ഡോൾഫിൻ കോൺട്രാക്ടിങ് ആൻഡ് സർവീസസ്സ്, റേഡിയോ മലയാളം 98.6, ഖത്തർ മലയാളി മംസ്, ക്രിയേറ്റീവ് ഇവന്റ് മീഡിയ എന്നിവയുമായി സഹകരിച്ച് ക്യുബ്സ് എന്റർടൈൻമെന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ടീടൈം ആണ്  മുഖ്യ പ്രായോജകരായെത്തുന്നത്. റേഡിയോ മലയാളം 98.6 എഫ്എം ആർജെ ജിബിൻ സംഗീത നിശ സംവിധാനം ചെയ്യും.
 
സെപ്റ്റംബർ 6 ചൊവ്വാഴ്ച അൽ ഒസ്‌റ റെസ്റ്ററന്റിൽ നടന്ന ടിക്കറ്റ് ലോഞ്ചിൽ അൻവർ ഹുസൈൻ (സിഇഒ റേഡിയോ മലയാളം 98.6 എഫ്എം),ജംഷാദ് (ബിസിനസ് ഡവലപ്മെന്റ് മാനേജർ - ടീടൈം), സുരേഷ് ബാബു( സ്കൈ ബ്യൂട്ടി സെന്റര് ആൻഡ് സ്പാ), തയ്‌സീർ(ബ്ലൂ ഡോൾഫിൻ കോൺട്രാക്ടിങ് ആൻഡ് സർവീസസ് ),നൗഫൽ അബ്ദുൾ റഹ്മാൻ (റേഡിയോ മലയാളം മാർക്കറ്റിംഗ് ഹെഡ് ), ആർജെ ജിബിൻ(  റേഡിയോ മലയാളം98.6 എഫ്എം), ഇന്ത്യൻ മീഡിയ ഫോറം  സെക്രട്ടറി ഫൈസൽ ട്രഷറർ ഷഫീക് അറക്കൽ ,ഷഫീഖ് കണ്ണൂർ,ഖത്തറിലെ പ്രമുഖ മീഡിയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
50 മുതൽ 500 വരെയാണ് ടിക്കറ്റ് നിരക്കുകൾ .ക്യു ടിക്കറ്റ്സ് വഴിയും 77114488 എന്ന നമ്പർ വഴിയും ടിക്കറ്റുകൾ ലഭ്യമാണ് . സെപ്റ്റംബർ 15 വ്യാഴം വൈകിട്ട് 7മണി മുതൽ ഗേറ്റുകൾ ഓപ്പൺ ആയിരിക്കും .

Location: Al Arabi Sports Club, Doha, Qatar

Date: 15 September 2022 - 16 September 2022

Time: 07:30 pm - 12:00 am

Ticket Purchase:Online

Price:

  • Silver - 50QR
  • Gold - 100QR
  • VIP(Family -4) - 500QR
  • VIP(Single) - 150QR
  • VVIP - 500QR

Phone: 4466 1996

Email: info@q-tickets.com

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News