Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലേക്കുള്ള ഓൺഅറൈവൽ നിബന്ധനകൾ തിരിച്ചടിയായി,നിരവധി പേരുടെ യാത്ര മുടങ്ങും

April 06, 2022

April 06, 2022

ദോഹ: ഏപ്രിൽ 14 മുതൽ ഓൺഅറൈവൽ വിസയിൽ ഖത്തറിലേക്ക്  വരാൻ ഡിസ്കവർ ഖത്തർ വഴിയുള്ള ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കിയതോടെ നിരവധി പേരുടെ യാത്ര മുടങ്ങും.കുറഞ്ഞ ദിവസങ്ങളിലേക്ക് കുടുംബത്തെ കൂടെനിർത്താൻ ആഗ്രഹിക്കുന്ന ചെറിയ വരുമാനക്കാരായ പ്രവാസികളെയാണ് ഇത് പ്രധാനമായും ബാധിക്കുക.വിസക്ക് പ്രത്യേക ചിലവൊന്നുമില്ലാതെ,ചുരുങ്ങിയ ചിലവിൽ താമസ സൗകര്യമൊരുക്കി ഒന്നോ രണ്ടോ മാസത്തേക്ക് കുടുംബത്തെ കൊണ്ടുവരുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.രക്തബന്ധത്തിലുള്ള മറ്റുള്ളവരെ കൊണ്ടുവരുന്നവർക്കും 'ഓണ്‍ അറൈവല്‍ വിസ' ഇനി മുതൽ  ഭാരമായി മാറും.

ഡമ്മി ഹോട്ടല്‍ ടിക്കറ്റുമായി എത്തി, ചുരുങ്ങിയ ചെലവില്‍ വില്ലകളിലും ഫ്ലാറ്റുകളിലും കുടുംബസമേതം കഴിയുന്നവര്‍ക്കും ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റ് വഴി ബുക്കിങ് നിര്‍ബന്ധമാവുന്നതോടെ ഇതിന് സാധിക്കാതെ വരും. ഏപ്രില്‍ 14 മുതലാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിലാവുന്നത്.

ഇതുപ്രകാരം, ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തുന്നവര്‍ രാജ്യത്ത് തങ്ങുന്ന അത്രയും ദിവസം (രണ്ടു മുതല്‍ 60 ദിവസം വരെ) ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാണ്. അതേസമയം, ഫാമിലി വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. ആഭ്യന്തര മന്ത്രലായത്തിന്റെ നിര്‍ദേശപ്രകാരം ഇന്ത്യ ഉൾപെടെ  മൂന്നു രാജ്യങ്ങളില്‍നിന്നുമുള്ള ഓണ്‍ അറൈവല്‍ യാത്രക്കാര്‍ക്കാണ് ഡിസ്കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയത്.

കഴിഞ്ഞദിവസത്തെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം രണ്ടു ദിവസത്തേക്ക് 450 മുതല്‍ 650 റിയാല്‍ വരെയാണ് ഹോട്ടല്‍ നിരക്ക്. ഒരു മാസത്തേക്ക് ഇത് 6750 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയും, രണ്ടു മാസത്തേക്ക് 12,500 മുതല്‍ 15,000 റിയാല്‍ വരെയുമാണ് ഹോട്ടല്‍ നിരക്കുള്ളത്.
 പുതിയ നിബന്ധനകൾ ഇവർക്ക് ബാധകമല്ല 
ഫാമിലി വിസിറ്റ് വിസയിലെ യാത്രക്കാര്‍ക്ക് പുതിയ നിബന്ധന ബാധകമാവില്ല.എന്നാൽ ആഭ്യന്തര മന്ത്രാലയത്തി‍െന്‍റ നേരത്തേയുള്ള മറ്റു നിബന്ധനകള്‍ ഇവർ പാലിച്ചിരിക്കണം.
രണ്ടു മുതൽ 60 ദിവസം വരെ ഹോട്ടൽ ബുക്കിങ് നിർബന്ധം 
രണ്ടു മുതല്‍ 60 ദിവസം വരെയാണ് 'വിസ ഓണ്‍ അറൈവല്‍' വഴിയുള്ള ഡിസ്കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങ് ലഭ്യമാവുന്നത്. രണ്ടുദിവസത്തില്‍ താഴെ ബുക്കിങ് ലഭ്യമാവില്ല.വിസ ഓണ്‍ അറൈവല്‍ പരമാവധി 60 ദിവസം വരെ മാത്രം നീട്ടാം. എന്നാല്‍, ഈ കാലയളവിലേക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങ് ആവശ്യമാണ്.ഹോട്ടല്‍ ബുക്ക് ചെയ്തത് സംബന്ധിച്ച്‌ വൗച്ചര്‍, വിസ ഓണ്‍ അറൈവല്‍ പൂര്‍ത്തിയാക്കാനുള്ള രേഖയായി സമര്‍പ്പിക്കണം.
യാത്രക്ക് 48 മണിക്കൂർ മുമ്പ് ബുക്കിങ് റദ്ദാക്കിയില്ലെങ്കിൽ പണം നഷ്ടമാവും 
ഒരുതവണ ബുക്ക് ചെയ്താല്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍, ഖത്തറില്‍ ഇറങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള സമയം വരെ ബുക്കിങ് റദ്ദാക്കാം. 100 രൂപ സര്‍വിസ് നിരക്ക് ഈടാക്കും. 48 മണിക്കൂറിനുള്ളിലാണ് റദ്ദാക്കലെങ്കില്‍ റീഫണ്ട് ചെയ്യില്ല. അതേസമയം,വിമാന സർവീസ് മുടങ്ങുക,സമയമാറ്റം, കോവിഡ് പോസിറ്റിവായാല്‍ അതു തെളിയിക്കുന്ന രേഖകള്‍, വിസ അപേക്ഷ നിരസിക്കല്‍ എന്നീ കാരണങ്ങളുണ്ടെങ്കില്‍ രേഖാമൂലം അപേക്ഷിച്ചാല്‍ റീഫണ്ട് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News