Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
പ്രവാസിക്ഷേമത്തിനുള്ള ഫണ്ട് കെട്ടിക്കിടക്കുന്നു,ആശങ്ക അറിയിച്ച് ഖത്തർ കൾചറൽ ഫോറം

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 500ലധികം കോടി രൂപ ഉപയോഗപ്പെടുത്താതെ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതാണെന്ന് കള്‍ചറല്‍ ഫോറം അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ ഏറ്റവും പ്രതിസന്ധി നേരിട്ട കൊറോണക്കാലത്തുപോലും ഇത്തരം ഫണ്ടുകള്‍ കാര്യക്ഷമമായ ഉപയോഗപ്പെടുത്തുന്നതില്‍ ഭരണകൂടം വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ല എന്നതാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത്.
ഇതു കൂടി വായിക്കുക :

ഗൾഫിലെ ജയിലുകളിൽ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളുടെ എണ്ണം കൂടുന്നു, പ്രവാസി വെൽഫെയർ ഫണ്ടുകൾ എവിടെ പോകുന്നു?
ഖത്തറിൽ ഇന്ത്യക്കാരുടെ നിയമസഹായത്തിനായി ആറു മാസത്തിനിടെ ചിലവഴിച്ചത് റെക്കോർഡ് തുക,ഭൂരിഭാഗവും തടവിലുള്ള മുൻ നേവി ഉദ്യോഗസ്ഥർക്ക് വേണ്ടിയെന്ന് കണക്കുകൾ

കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ ജീവകാരുണ്യ പ്രസ്ഥാനങ്ങളും പ്രവാസി സംഘടനകളും ഏര്‍പ്പെടുത്തിയ സൗജന്യ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നാട്ടില്‍ പോയത്.

ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ പോലും പ്രവാസികളില്‍നിന്നു തന്നെ പിരിച്ചെടുക്കുന്ന ഈ ഫണ്ട് ഉപയോഗപ്പെടുത്തിയില്ല എന്നത് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ഖത്തര്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളാണ് ജയിലുകളില്‍ കഴിയുന്നത്.

പലര്‍ക്കും കൃത്യമായ നിയമസഹായം ലഭിക്കാത്തതാണ് ജയില്‍മോചനത്തിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്ക് നിയമസഹായം നല്‍കാൻ ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണം. വിവിധ എംബസികളില്‍നിന്ന് പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഭാഗമായി പിരിച്ചെടുക്കുന്ന ഈ ഫണ്ട് പൂര്‍ണമായും പ്രവാസി ക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തണം. വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുവദിച്ചു വരാറുണ്ടായിരുന്നു തുക അനുവദിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന പ്രവാസ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ ഫണ്ട് ഉപയോഗപ്പെടുത്താവുന്ന മേഖല വിപുലീകരിക്കണമെന്നും കള്‍ചറല്‍ ഫോറം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News