Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
വ്യാജനുണ്ട്,സൂക്ഷിക്കുക :വിദേശത്തേക്ക് പോകുന്ന ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനിലും തട്ടിപ്പ്

April 07, 2024

newsroom_malayalam_kerala_norka_roots_fake_attestation_warning

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം :  സംസ്ഥാനത്തു നിന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവരുടെ സർട്ടിഫിക്കറ്റ് അറസ്‍റ്റേഷന്റെ പേരിൽ തട്ടിപ്പ്. വ്യാജ സീലുകൾ ഉഫയോഗിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്‍റ്റ് ചെയ്ത് നൽകിയാതായാണ് കണ്ടെത്തിയത്. ട്രാവൽ ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന ഇടനിലക്കാരുമാണ് ഈ വ്യാജ അറ്റസ്‍റ്റേഷനുകൾക്ക് പിന്നിലെന്നാണ് അനുമാനം. സംഭവത്തിൽ നോർക്ക റൂട്ട്സ് നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി ചിലർ സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് അവയിൽ വ്യാജ സീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയത്.  തുടര്‍ന്ന് നോർക്ക ഈ സർട്ടിഫിക്കറ്റുകൾ നിയമ നടപടികള്‍ക്കായി കൈമാറി.  ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നോർക്ക റൂട്ട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

പലപ്പോഴും ഉടമകൾ അറിയാതെ ആയിരിക്കും ഏജൻസികളും ഇടനിലക്കാരും സ‍ർട്ടിഫിക്കറ്റുകളിൽ വ്യാജ സീൽ പതിച്ച് അറസ്റ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാൽ പിന്നീട് വ്യാജ അറ്റസ്റ്റേഷൻ പിടിക്കപ്പെടുമ്പോൾ നിയമപരമായ നടപടികൾ അനിവാര്യമായി മാറും. ഇതിനായി  സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാനുള്ള കാലതാമസം എന്നിവയ്ക്കും നിയമ നടപടികൾക്കും സാധ്യതയുണ്ട്. 

സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷന്റെ കാര്യത്തിൽ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മറ്റേതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര - കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News