Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഗൾഫ് രാജ്യങ്ങളിൽ നിന്ന് യു.എ.ഇ യിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല 

December 08, 2020

December 08, 2020

ദുബായ് : വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് വരുന്നവർക്ക്  ഇനിമുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.. ദുബായ് വിമാനത്താവളത്തിൽ നടത്തുന്ന പി.സി.ആർ ടെസ്റ്റ് മാത്രം മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് വരുന്നവർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം. കോവിഡ് പ്രോട്ടോകാൾ നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബർ ആറ് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ദുബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾ ഇതു സംബന്ധിച്ച അറിയിപ്പും യാത്രക്കാർക്ക് നൽകി. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വദേശികൾക്കും റസിഡൻസ് വിസയുള്ളവർക്കും യാത്ര പുറപ്പെടും മുമ്പുള്ള പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടിന്റെ ആവശ്യമില്ലെന്ന് അധികൃതർ വിശദീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  കാര്യത്തിൽ മാത്രമാണ് ഈ ആനുകൂല്യം. യു.എ.ഇയിലെ മറ്റ് എയർപോർട്ടുകളിൽ നിലവിലെ നിബന്ധന തുടരും.

ഹത്ത ഉൾപ്പെടെ കര മാർഗം ദുബൈയിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റീവ് റിസൽട്ട് ആവശ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News