Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല 

February 27, 2021

February 27, 2021

തിരുവനന്തപുരം :  സംസ്ഥാനത്ത് ഏപ്രില്‍ ആറിന്  നിയമസഭാ  തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവാസികൾക്ക് ഇത്തവണയും ഇ  വോട്ട് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് ഇനിയും അന്തിമ രൂപം നല്‍കാന്‍ കഴിയാത്തതാണ് ഇതിനു കാരണം.. ഇലക്‌ട്രോണിക്ക് തപാല്‍ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ തത്വത്തിൽ  എതിരല്ലെങ്കിലും  ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്.

വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. കോവിഡിന്റെ  പഞ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതായും  തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധനവാണ് ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കി.കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. 2016ല്‍ 21,794 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167

 


Latest Related News