Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തലാക്കിയോ?പ്രചാരണവും യഥാർത്ഥ വസ്തുതയും ഇങ്ങനെ

January 19, 2024

January 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് :യു.എ.ഇ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തലാക്കിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ഇന്ത്യക്കാർക്ക് വിസ നല്‍കുന്നത് യുഎഇ താല്‍ക്കാലികമായി നിർത്തിവെച്ചുവെന്ന തരത്തിലാണ് പ്രചാരണം.അതേസമയം,വിസ അനുവദിക്കുന്നതിൽ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയത് പലർക്കും തിരിച്ചടിയാവും.

പ്രചാരണത്തിന് പിന്നില്‍
കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയിലെ ചില കമ്ബനികള്‍ക്ക് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ളവർക്ക് തൊഴില്‍ വിസ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യുഎഇയിലെ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴില്‍ വിസ നല്‍കുന്നതിന് പകരം തൊഴിലാളികളില്‍ വ്യത്യസ്തരാജ്യക്കാർ വേണമെന്ന അധികൃതരില്‍ നിന്നുള്ള സന്ദേശം ലഭിച്ചതായി ട്രാവല്‍ ഏജന്റുമാർ പറയുന്നു.

സ്ഥാപനങ്ങളുടെ നിലവിലെ വിസ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർക്ക് നല്‍കണമെന്ന് അറിയിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഫ്രീസോണ്‍ കമ്പനികൾ, ഗാർഹികത്തൊഴിലാളികള്‍, നിക്ഷേപകർ, പാർട്ണർ വിസയിലുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല.

ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാല്‍ മറ്റൊരു രാജ്യക്കാരനായ ജീവനക്കാരനെ നിയമിക്കാൻ ശ്രമിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതായിരുന്നു ഇന്ത്യക്കാർക്ക് വിസ നല്‍കുന്നത് യുഎഇ നിർത്തിയെന്ന വ്യാജ സന്ദേശത്തിന് പിന്നില്‍. എന്നിരുന്നാലും യുഎഇയിലെ സ്ഥാപനങ്ങളില്‍ ഏറെയും ഇന്ത്യൻ ജീവനക്കാരായതിനാല്‍ പുതിയ നിയമം ഇന്ത്യക്കാർക്ക് വെല്ലുവിളിയായേക്കുമെന്ന് വിലയിരുത്തലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News