Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മലയാളികൾക്കടക്കം ഭീമമായ നഷ്ടം, യു.എ.ഇയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യുറോ 


ഷാർജ: യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും മലയാളികൾക്കടക്കം ഭീമമായ നഷ്ടമുണ്ടായതായി റിപ്പോർട്ട്.

ഷാർജ റോളയിലേയും ദുബായ് അൽഖൂസിലേയും കടകമ്പോളങ്ങളുടെയും മറ്റും നെയിം ബോർഡുകൾ ഇളകി വീഴുകയും സാധന സാമഗ്രികൾ പറന്നുപോവുകയും ചെയ്തു.കാറ്റിൽ തെറിച്ചുവീണ തങ്ങളുടെ സാധനങ്ങൾ കൈക്കലാക്കാൻ മലയാളികളും പാക്കിസ്ഥാനികളുമടക്കമുള്ള വ്യാപാരികൾ ശ്രമിക്കുന്ന വിഡിയോ  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വെള്ളിയാഴ്ച അബുദാബിയിലെ അൽ ഹയാർ ഭാഗത്ത് ഒരു സൈൻപോസ്റ്റ് കാറിന് മുകളിൽ വീണു. ഭാഗ്യത്തിനാണ് കാറിലെ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മണൽക്കാറ്റും ആലിപ്പഴവും കനത്ത മഴയും ശക്തമായ കാറ്റും പല എമിറേറ്റുകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി. ദുബായ് ഹിൽസ് എസ്റ്റേറ്റിലെ അടക്കം എമിറേറ്റിൽ കടപുഴകി വീണ മരങ്ങൾ മുനിസിപ്പാലിറ്റി ജീവനക്കാർ  നീക്കം ചെയ്തു. മറ്റ് എമിറേറ്റുകളിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചവരെ സഹായിക്കാനും അധികൃതർ പ്രവർത്തിക്കുന്നുണ്ട്. മിക്ക വ്യാപാരികൾക്കും കൃത്യമായ ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടക്കണക്ക് വലുതാകില്ലെന്നാണ് പ്രതീക്ഷ.

പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും റിപോർട്ടുകളോ അത്യാഹിതങ്ങളോ ഉണ്ടെങ്കിൽ പ്രാഥമിക എമർജൻസി നമ്പറായ 800900-ലേയ്ക്ക് വിളിക്കാൻ ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തിൽ  കൂടുതൽ മുൻകരുതൽ എടുക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു. ഈ മാസം എട്ട് വരെ സുഖകരമല്ലാത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻസിഎം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇന്ന് ഉച്ചതിരിഞ്ഞ്  വ്യത്യസ്ത തീവ്രതയോടെയുള്ള മഴ പ്രതീക്ഷിക്കുന്നു. അൽ ഐൻ ഉൾപ്പെടെ ചില കിഴക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മിന്നലും ഇടിമുഴക്കവും ഉണ്ടായേക്കാം. കൂടാതെ ചില ഉൾ പ്രദേശങ്ങളിലും ഇത് വ്യാപിച്ചേക്കാമെന്നും അഭിപ്രായപ്പെട്ടു.

നാളെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പമുള്ളതായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. കിഴക്കൻ തീരത്ത് രാവിലെ വീണ്ടും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഉച്ചതിരിഞ്ഞ് സംവഹന മേഘ രൂപീകരണമോ മഴയോ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.  യുഎഇയിലുടനീളമുള്ള ആകാശം ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും അൽ ഐനിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള പ്രദേശങ്ങളിൽ  പകൽസമയത്ത് 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ശക്തമായ പൊടിപടലത്തിന് കാരണമായേക്കും. ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ എത്തും. യുഎഇയിൽ സാധാരണ പെയ്യാറുള്ള വേനൽ മഴ വർധിപ്പിക്കുന്നതിനും രാജ്യത്തിന് ആവശ്യമായ ജലസ്രോതസ്സുകൾ ലഭ്യമാക്കുന്നതിനുമായി ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എൻസിഎം അറിയിച്ചു.


ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News