Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വൻകിട ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ കണ്ണുനട്ട് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി,അദാനി ഗ്രീൻ എനർജിയിലും നിക്ഷേപം

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഖദീജ അബ്രാർ/ ദോഹ 
ദോഹ : ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഐ.എൻ.ക്യൂ(INQ) ഹോൾഡിംഗ്,ഇന്ത്യയിലെ അദാനി ഗ്രീൻ എനർജിയുടെ 4.3 കോടി ഓഹരികൾ സ്വന്തമാക്കി. ഗ്രീൻ എനർജി ഇക്വിറ്റിയുടെ 2.7 ശതമാനം വീതം 920 രൂപ നിരക്കിൽ മൊത്തം 3,956 കോടി രൂപയ്ക്കാണ് ഇത്രയും ഓഹരികൾ ഖത്തർ  സ്വന്തമാക്കിയത്.

2020 ൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അദാനി ഇലക്‌ട്രിസിറ്റി മുംബൈയിൽ 25 ശതമാനം സ്വന്തമാക്കിയിരുന്നു.ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ  നിക്ഷേപമാണിത്.

 മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ (RELI.NS) റീട്ടെയിൽ വിഭാഗത്തിന്റെ ഓഹരികൾ  വാങ്ങാൻ ഖത്തർ  ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യൂ.ഐ.എ) ചർച്ചകൾ തുടങ്ങിയതായി നേരത്തെ  ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഏകദേശം 100 ബില്യൺ ഡോളറിന്റെ ബിസിനസ്സ് മൂല്യമുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ 1 ബില്യൺ ഡോളർ നിക്ഷേപം നടത്തി ഒരു ശതമാനം  ഓഹരി സ്വന്തമാക്കാനാണ് ക്യൂ.ഐ.എ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News