Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

April 14, 2024

news_malayalam_qatar_interior_ministry_ask_passengers_to_use_e-_gates_in_airport

April 14, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് ഇ- ഗേറ്റുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഖത്തര്‍ ഐഡി ഉപയോഗിച്ച് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്. 

18 വയസ്സിന് മുകളിലുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായി ഇമിഗ്രേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തുനില്‍ക്കാതെ സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫ് സര്‍വീസ് ടെര്‍മിനലുകളിലൂടെ എന്‍ട്രി/ എക്‌സിറ്റ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ ഇ- ഗേറ്റ് സംവിധാനത്തിലൂടെ സാധിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News