Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ മാർഷ്യൽ ആർട്സ് ലോക ചാമ്പ്യൻഷിപ്പിൽ 3 മത്സരങ്ങൾ കൂടി

December 20, 2023

Gulf_Malayalam_News

December 20, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ മാർഷ്യൽ ആർട്സ് ലോക ചാമ്പ്യൻഷിപ്പ്  'ദി വൺ 166: ഖത്തർ' മത്സരത്തിൽ  3 മത്സരങ്ങൾ കൂടി പ്രഖ്യാപിച്ചു. സ്ട്രോവെയ്റ്റ് ലോക ചാമ്പ്യൻഷിപ്, ഹെവി വെയ്റ്റ് ലോക ചാമ്പ്യൻഷിപ്, ഫ്‌ളൈവെയ്റ്റ് സബ്മിഷൻ ഗ്രാപ്ലിങ് എന്നീ ഇനങ്ങളിലാണ് മത്സരം. 2024 മാർച്ച് 1ന് സ്പോർട്സ് അരീനയിലാണ് മത്സരം നടക്കുക. ലോകത്തിലെ പ്രമുഖ മാർഷ്യൽ ആർട്സ് സംഘടനകളിലൊന്നാണ് വൺ ചാമ്പ്യൻഷിപ്പ്. ഖത്തർ ടൂറിസവും, മീഡിയ സിറ്റി ഖത്തറും, ഒറീഡോയുമാണ് മത്സരത്തിന്റെ ഔദ്യോഗിക പങ്കാളികൾ. 

സ്ട്രോവെയ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ യുഎസിലെ ജാർഡ് ബ്രൂക്ക്സ്, ഫിലിപ്പീൻസിന്റെ മുൻ ലോക ചാമ്പ്യൻ ജോഷ്വ പാസിയോയ്‌ക്കെതിരെ മത്സരിക്കും. ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇറാനിയൻ താരം അമീർ അലിഅക്ബാരി ഇന്ത്യയുടെ അർജൻ ഭുള്ളറുമായി ഏറ്റുമുട്ടും. ഫ്‌ളൈവെയ്റ്റ് സബ്മിഷൻ ഗ്രാപ്ലിങ് മത്സരത്തിൽ യെമനിലെ ഒസാമ അൽമർവായി മുൻ ഐബിജെജെഎഫ് ലോക ചാമ്പ്യനായ ബ്രസീലിന്റെ ക്ലെബർ സൗസയുമായി മത്സരിക്കും. 

ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്ന 37കാരനായ അർജൻ ഭുള്ളർ കഴിഞ്ഞ വൺ ഹെവിവെയ്റ്റ് മത്സരത്തിൽ ലോക ചാമ്പ്യനായിരുന്നു. കനഡയിലാണ് ജനിച്ചതെങ്കിലും പിതാവിൽ നിന്ന് ഇന്ത്യൻ ഗുസ്തി ശൈലി പഠിച്ച ഭുള്ളർ പിന്നീട് ഫ്രീസ്റ്റൈലിലേക്ക് മാറി. കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവുമായിരുന്നു. കൂടാതെ ലണ്ടനിൽ നടന്ന 2012 സമ്മർ ഒളിമ്പിക് ഗെയിംസിലും കാനഡയെ പ്രതിനിധീകരിച്ച് മത്സരിച്ചു. കനേഡിയൻ റീജിയണൽ പ്രമോഷൻ ബാറ്റിൽഫീൽഡ് ഫൈറ്റ് ലീഗിലെ ഹെവിവെയ്റ്റ് കിരീടവും ഭുള്ളർ സ്വന്തമാക്കി. 202ൽ വൺ ഹെവിവെയ്റ്റ് വേൾഡ് കിരീടവും നേടി. ഇതോടെ അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ MMA ലോക ചാമ്പ്യനായി.

അതേസമയം, എംഎംഎ, മുവായ് തായ്, കിക്ക്ബോക്സിംഗ്, എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ക്യു-ടിക്കറ്റ്സിലും വർജിൻ മെഗാസ്റ്റോറിലും ആരംഭിച്ചു. 100 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News