Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ദോഹ 2024' ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള വോളന്റിയർ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

December 06, 2023

Malayalam_Gulf_News

December 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ദോഹ 2024 ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള വോളന്റിയർ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 1000 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി അറിയിച്ചു. വോളന്റിയർമാർക്ക് അവർ ആഗ്രഹിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഖത്തര്‍ പൗരന്മാര്‍ക്കും ഖത്തറിലെ താമസക്കാര്‍ക്കും വോളന്റിയറാകാന്‍ അപേക്ഷ നല്‍കാം. കാറ്ററിംഗ്, അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ സർവീസ്, ഐ.ടി,  അക്രഡിറ്റേഷന്‍, ഇവന്റ് ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻ മേഖല, മാധ്യമ സേവനങ്ങള്‍, സന്ദര്‍ശക സേവനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് വോളന്റിയര്‍മാരുടെ ജോലികള്‍.

വോളന്റിയര്‍ രജിസ്ട്രേഷന്‍ ലിങ്ക് : https://volunteer.worldaquatics-doha2024.com/Pages/New.aspx

അതേസമയം, 2024 ഫെബ്രുവരി 2 മുതല്‍ 18 വരെയാണ് മത്സരം. ആവേശകരമായ മത്സരത്തില്‍ 190ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2600റോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. നീന്തല്‍, വാട്ടര്‍ പോളോ, ഡൈവിംഗ്, ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ്, ഓപ്പണ്‍ സ്വിമ്മിംഗ്, ഹൈ ഡൈവിംഗ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആസ്‌പെയര്‍ ഡോം, ഹമദ് അക്വാട്ടിക് സെന്റര്‍, ദോഹ ഓള്‍ഡ് പോര്‍ട്ട് എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 

കൂടാതെ, 2024 ഫെബ്രുവരി 23 നും മാർച്ച് 3 നും ഇടയിൽ നടക്കുന്ന ലോക അക്വാറ്റിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പ്രവർത്തിക്കാനും വോളന്റിയർമാർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News