Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ സര്‍ക്കാര്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയം മാറ്റി 

February 06, 2024

news_malayalam_new_rules_in_qatar

February 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തിയതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു. 'ഷരീക്' പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ച ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന്റെ ഭാഗമായാണ് തീരുമാനം. ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും, അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റാനും ലക്ഷ്യമിട്ടാണ് പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. 

 

പുതിയ ഷെഡ്യൂള്‍ പ്രകാരം, അല്‍ ഹിലാല്‍, അല്‍ റയ്യാന്‍, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെയും, ഉച്ചക്ക് 1:00 മണി മുതല്‍ വൈകിട്ട് 6:00 മണി വരെയും രണ്ട് ജോലി ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. അതേസമയം, പേള്‍, അല്‍ ദായെന്‍, അല്‍ ഖോര്‍, അല്‍ ഷമാല്‍ കേന്ദ്രങ്ങള്‍ രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 12:30 മണി വരെ ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News