Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി

March 07, 2024

news_malayalam_qatar_customs_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് വാട്ടർ ടാങ്കുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ നിരോധിത പുകയില ശേഖരം കസ്റ്റംസ് പിടികൂടി. 7,150 ടൺ നിരോധിത പുകയിലയാണ് ഇന്ന് (വ്യാഴാഴ്ച) പിടികൂടിയത്. അധികൃതർക്ക് മുൻകൂട്ടി ലഭിച്ച വിവരത്തെ തുടർന്ന് ആന്റി സ്മഗ്ലിങ് ആൻഡ് പ്രാക്ടീസ് ഡിപ്പാർട്ട്‌മെൻ്റ് ട്രേഡുമായുള്ള സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പുകയില ശേഖരം കണ്ടെത്തിയത്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ടാങ്കുകൾ പരിശോധിക്കുകയായിരുന്നു.

കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ദേശീയ കാമ്പയിനിൽ (കാഫിഹ്) പങ്കെടുക്കണമെന്നും കസ്റ്റംസ് ജനറൽ അതോറിറ്റി അഭ്യർത്ഥിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസിന്റെ ഔദ്യോഗിക ഇമെയില്‍ വഴിയോ 16500 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News