Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വെവ്വേറെ സംസ്കരിക്കുന്ന പദ്ധതി ആരംഭിച്ചു

November 25, 2023

News_Qatar_Malayalam

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഒനൈസ മേഖലയിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വെവ്വേറെ സംസ്കരിക്കുന്നതിന് 1,900 കണ്ടെയ്നറുകൾ വീടുകളിൽ വിതരണം ചെയ്തതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ചാര നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, മെറ്റലുകൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളും, നീല നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഭക്ഷണ വസ്തുക്കളും ശുചീകരണ സാമഗ്രികളും എന്നിങ്ങനെയാണ് വേർതിരിച്ചത്. ഖത്തർ നാഷണൽ വിഷൻ 2030യുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി. 

ഉം ലഖ്ബ, മദീന ഖലീഫ (തെക്ക്), അൽ മർഖിയ, നുഐജ എന്നിവിടങ്ങളിൽ ഈ മാസം തന്നെ രണ്ട് തരം കണ്ടെയ്നറുകൾ ലഭിമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

രണ്ടാം ഘട്ട പദ്ധതി തുടക്കത്തിൽ ദോഹ കേന്ദ്രമാക്കിയാണ് നടക്കുകയെന്ന് ജനറൽ ക്ലെൻലിനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മാരി നേരത്തെ പറഞ്ഞിരുന്നു. ഇത് 2030 വരെ നീണ്ടു നിൽക്കുമെന്നും, എല്ലാ വീടുകളിലും ഇത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026-ൽ ഉം സലാൽ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ എന്നിവിടങ്ങളിലും, 2027 അവസാനത്തോടെ അൽ റയാൻ, അൽ വക്ര, അൽ ഷിഹാനിയ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് അൽ ഷമ്മരി പറഞ്ഞു. 

ഈ പുതിയ പദ്ധതി പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒന്നിലധികം ഭാഷകളിൽ ബോധവത്കരണ പരിപാടി നടത്തുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വകുപ്പ് അറിയിച്ചു. വീടുകളിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരുമായി ആശയവിനിമയം നടത്താനും, മാലിന്യങ്ങൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ബോധവത്കരിക്കാനും മുനിസിപ്പാലിറ്റി വകുപ്പിൽ നിന്നുള്ള ഒരു ടീമിനെ നിയോഗിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News