Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര ദോഹ-മുംബൈ വിമാന സർവീസുകൾ ആരംഭിക്കുന്നു 

December 03, 2023

Gulf_Malayalam_News

December 03, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദോഹ: 2023 ഡിസംബർ 15 മുതൽ ദോഹ-മുംബൈ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഇന്ത്യൻ എയർലൈൻസ് വിസ്താര പ്രഖ്യാപിച്ചു. വിസ്താരയുടെ 50-ാമത്തെ ലക്ഷ്യസ്ഥാനമാണ് ദോഹ. എയർലൈനിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ കാര്യം അധികൃതർ അറിയിച്ചത്. 

We are ecstatic to announce the launch of our 50th destination, Doha!
Now fly to Doha, 4x weekly from Mumbai, with return fares starting at INR 30599 all-in.
Flights operating from 15-Dec-2023. Book now.
Click here: https://t.co/uwFDw40dcD#DohaOnVistara pic.twitter.com/qXMMNlQ8nl

— Vistara (@airvistara) November 30, 2023

 

മുംബൈയിൽ നിന്ന് ആഴ്ചയിൽ നാല് തവണയാണ് ദോഹയിലേക്ക് സർവീസുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസുണ്ടാവുക. മുംബൈ-ദോഹ റൗണ്ട് ട്രിപ്പിന് 30,599 രൂപ മുതലാണ് നിലവിലെ ടിക്കറ്റ് നിരക്ക്. മുംബൈയിൽ നിന്ന് വൈകുന്നേരം 6:45ന് പുറപ്പെടുന്ന വിമാനം രാത്രി 8:30ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് രാത്രി 9:45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:05നാണ് മുംബൈയിലെത്തുന്നത്.  

അതേസമയം, ടിക്കറ്റ് ബുക്കിംഗുകൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിസ്താരയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ, കോൾ സെന്ററുകൾ വഴിയോ, ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ വഴിയോ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News