Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നു; നിയമലംഘകര്‍ക്ക് 20,000 ദിര്‍ഹം വരെ പിഴ ചുമത്തും

February 24, 2024

news_malayalam_visa_rules_violation_fines_in_uae

February 24, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: യുഎഇയില്‍ വിസ നിയമലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കുന്നു. എമിറേറ്റ്‌സ് ഐഡി കാര്‍ഡ്, റസിഡന്‍സി സേവനങ്ങള്‍, വിദേശികളുമായി ബന്ധപ്പെട്ട ഭരണപരമായ ലംഘനങ്ങള്‍ എന്നിവയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) നടപടി കര്‍ശനമാക്കി. ലംഘനത്തിന്റെ തരം അനുസരിച്ച് ഇരുപത് മുതല്‍ 20,000 ദിര്‍ഹം വരെ പിഴ ചുമത്തും. 

പിഴ സംബന്ധിച്ച  വിശദാംശങ്ങള്‍:

1)5000 ദിര്‍ഹം - ഐസിപി അതോറിറ്റി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തല്‍, സേവനങ്ങള്‍ക്കുള്ള ഫീസ് നല്‍കുന്നതില്‍ പരാജയപ്പെടല്‍
2)500 ദിര്‍ഹം - നിയമ വിരുദ്ധമായ ഇടപാടുകള്‍, പ്രതിനിധി കാര്‍ഡ് കാലഹരണപ്പെടല്‍, സേവന കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സംവിധാനം ലംഘിക്കല്‍
3)3000 ദിര്‍ഹം - തെറ്റായ ഡാറ്റ നല്‍കല്‍
4) 100 ദിര്‍ഹം - ഉപയോക്താക്കളുടെ അപേക്ഷകളിലെ കൃത്യത ഇല്ലായ്മ
5)20 മുതല്‍ 1000 ദിര്‍ഹം വരെ - എമിറേറ്റ്‌സ് ഐഡി കാര്‍ഡ് കാലഹരണപ്പെടല്‍ (കാലഹരണപ്പെട്ട തീയതി മുതല്‍ മുപ്പത് ദിവസത്തിനുള്ളില്‍ പുതുക്കുന്നത് പരാജയപ്പെട്ടാല്‍)

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News