Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ ഇടപെടലില്‍ 10 യുഎസ് തടവുകാരെ കൂടി മോചിപ്പിച്ചു

December 21, 2023

news_malayalam_qatar_mediation_updates

December 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയിൽ 10 അമേരിക്കൻ തടവുകാരെ കൂടി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല മോചിപ്പിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി മധ്യസ്ഥ ചർച്ചകൾ നടത്തിയതിന് ശേഷമാണ് തടവുകാരെ മോചിപ്പിച്ചതെന്നും, മധ്യസ്ഥ ശ്രമവുമായി സഹകരിച്ച യു.എസ്, വെനസ്വേല രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

ഇത്തരം മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ആവർത്തിച്ച് ഉറപ്പിക്കുന്നുവെന്നും സമാധാനം സ്ഥാപിക്കുന്നതിലും സുരക്ഷ വർധിപ്പിക്കുന്നതിലും ഖത്തറിന്റെ ഫലപ്രദമായ പങ്ക് പ്രതിഫലിപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഊന്നിപ്പറഞ്ഞു. 

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ഡിസംബർ 6നും റഷ്യന്‍ പിടിയിലായിരുന്ന നാല് യുക്രൈന്‍ കുട്ടികളെ മോചിപ്പിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News