Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പ്രകൃതി വിരുദ്ധമായി വാഹനമോടിച്ച കാർ മന്ത്രാലയം പിടിച്ചെടുത്തു

November 13, 2023

Malayalam_News_Qatar

November 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ  പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അനധികൃതമായി മരങ്ങൾക്കും പുൽത്തകിടികൾക്കും മുകളിലൂടെ വാഹനമോടിച്ച ഡ്രൈവറെയും വാഹനത്തെയും കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) പിടികൂടി. ഡ്രൈവറെ നിയമ നടപടികൾക്കായി ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

قامت وزارة البيئة والتغير المناخي، بضبط مخالفة دخول مركبة لإحدى روض المناطق البرية بالدولة، مما تسبب في دهس منابت الاشجار والاعشاب، حيث تمت إحالة المخالفة للجهات المسؤولة، لاتخاذ الإجراءات القانونية اللازمة.

وتدعو وزارة البيئة والتغير المناخي، الجميع للمحافظة على البيئة المحلية… pic.twitter.com/ep1nJm7MZi

— وزارة البيئة والتغير المناخي (@moecc_qatar) November 12, 2023

 

രാജ്യത്തിന്റെ പരിസ്ഥിതിയും ചെടികളും മരങ്ങളും മൃഗങ്ങളും ഉൾപ്പെടെയുള്ള ജൈവവൈവിധ്യം സംരക്ഷിക്കാനും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും MOECC പൊതുജനങ്ങൾക്ക് നിർദേശം നൽകി.

അതേസമയം, ഖത്തറിൽ പ്രധാന റോഡിലൂടെ അനധികൃതമായി സ്ട്രീറ്റ് റേസിംഗ് നടത്തിയ രണ്ട് വാഹനങ്ങളും ആഭ്യന്തര മന്ത്രാലയം (എംഒഐ) പിടികൂടിയിരുന്നു. കൂടാതെ, റോഡ് സൈഡിൽ വാഹനങ്ങളുമായി തടിച്ചുകൂടിയ കാണികൾ നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നതും എംഒഐ പുറത്തുവിട്ട വീഡിയോയിലുണ്ട്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News