Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യുഎസ് പ്രതിരോധ സെക്രട്ടറി ഖത്തർ സന്ദർശിക്കും

December 17, 2023

News_Qatar_Malayalam

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഖത്തർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഖത്തറിലെത്തുന്ന അദ്ദേഹം അൽ ഉദെയ്ദ് എയർ ബേസും സന്ദർശിക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് (ഡിഒഡി) പ്രസ്താവനയിൽ അറിയിച്ചു.

ഒക്‌ടോബർ 7 ന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം, ഹമാസുമായി ആശയവിനിമയം നടത്താൻ യുഎസിനെ സഹായിക്കുന്നതിൽ ഖത്തർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ,  ഗസയിൽ സിവിലിയൻമാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ലഘൂകരിക്കാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഓസ്റ്റിൻ ഇസ്രായേലും സന്ദർശിക്കും. ബഹ്‌റൈനിലെ യുഎസ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡും ഓസ്റ്റിൻ സന്ദർശിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News