Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യൂണിമണി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽ ഖോർ മാളിൽ തുറന്നു

November 30, 2023

news_malayalam_new_office_in_qatar

November 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യൂണിമണി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽ ഖോർ മാളിൽ പ്രവർത്തനമാരംഭിച്ചു. മാനേജ്‌മെന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ, സേവന പങ്കാളികൾ, അൽ ഖോർ കമ്മ്യൂണിറ്റിയിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ യൂണിമണി എക്‌സ്‌ചേഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ബിൻ ഗാനിം അൽ ഹൊദൈഫി അൽ കുവാരിയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്.

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടന്നുകൊണ്ടിരിക്കുന്ന മൾട്ടി-ബില്യൺ ഡോളർ പ്രോജക്ടുകൾ വഴി വർധിച്ച വർദ്ധിച്ചുവരുന്ന ഡിമാൻഡ് പരിഹരിക്കുന്നതിനും സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് പുതിയ ശാഖ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി. 

ഖത്തറിലുടനീളം 11 ശാഖകകളുള്ള ഖത്തറിലെ സർട്ടിഫൈഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയാണ് യൂണിമണി എക്സ്ചേഞ്ച് LLC. ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതോടൊപ്പം അന്തർദ്ദേശീയ പണമിടപാടുകൾ നടത്താനുള്ള സൗകര്യവും സ്ഥാപനം നൽകുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News