Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇസ്രായേൽ-ഫലസ്‌തീൻ സംഘർഷം: ഖത്തറിന്റെ 'തളരാത്ത' മധ്യസ്ഥതയെ യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു

October 29, 2023

news_malayalam_qatar_mediation_updates

October 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രായേൽ-ഫലസ്‌തീൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഖത്തറിന്റെ ശക്തമായ മധ്യസ്ഥ ശ്രമങ്ങളെ യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു. ഖത്തർ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഇന്നലെ (ശനിയാഴ്ച) ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഖത്തറിനെ അഭിനന്ദിച്ചത്.  

'ഖത്തറിന്റെ തളരാത്ത മധ്യസ്ഥ സംരംഭങ്ങൾക്ക് ഞങ്ങളുടെ പൂർണ്ണമായ നന്ദിയും അഭിനന്ദനവും പിന്തുണയും ഖത്തർ പ്രധാനമന്ത്രിയോട് അറിയിക്കാനാണ് ഞാൻ ദോഹയിലെത്തിയത്,” ഗുട്ടെറസ് എക്‌സിലൂടെ (ട്വിറ്റർ) പറഞ്ഞു. കൂടാതെ, മറ്റൊരു പോസ്റ്റിൽ, ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കടുത്ത നിരാശയും ഗുട്ടെറസ് പ്രകടിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങളിൽ യുഎന്നുമായുള്ള സഹകരണം ഖത്തർ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വ്യക്തമാക്കി.

 

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ ഫലസ്തീനിൽ ബന്ദികളാക്കിയ അമ്മയെയും മകളെയും, രണ്ട് പ്രായമായ സ്ത്രീകളെയുമാണ് ഹമാസ് കഴിഞ്ഞ ദിവസങ്ങളിൽ മോചിപ്പിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News