Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്: താമസക്കാർക്ക് ബാങ്കിന്റെ പേരിൽ വ്യാജ 'ലീഗൽ നോട്ടീസ്'

September 16, 2023

Malayalam_Qatar_News

September 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി തുടരുന്നു. വാട്‌സ്ആപ്പിൽ 'സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ'യുടെ പേരിൽ വ്യാജ 'ലീഗൽ നോട്ടീസ്' അയച്ചാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്.എന്നാൽ, തട്ടിപ്പുകാർ അയക്കുന്ന നോട്ടീസിൽ വ്യാകരണ പിശകുകളും കണ്ടെത്തിയിട്ടുണ്ട്.

ചില സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ) മരവിപ്പിക്കപ്പെടും, (നിങ്ങളുടെ എല്ലാ ശരിയായ വിശദാംശങ്ങളും പരിശോധിക്കുക) അല്ലാത്തപക്ഷം നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടും എന്ന വ്യാജ സന്ദേശമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. സന്ദേശത്തിന്റെ കൂടെ ഒരു ഒപ്പും, സ്റ്റാമ്പും, ഫോൺ നമ്പറും നൽകിയിട്ടുണ്ട്.

തട്ടിപ്പ് സംഘങ്ങൾ ബാങ്ക് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഫോൺ കോളുകൾ വഴിയോ വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ആണ് താമസക്കാരെ കബിളിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, ഡാറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. അടുത്ത നിമിഷം തന്നെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കാലിയാകും.

അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ഇ-മെയിലുകൾ, ഫോൺ കോളുകൾ എന്നിവ വഴി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്ന സംഘത്തെ റാസൽഖൈമ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഈ കേസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യൻ വംശജരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News