Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ സർക്കാർ സേവനങ്ങളുടെ പേരിലും തട്ടിപ്പ്,മുന്നറിയിപ്പുമായി അധികൃതർ

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി:യു.എ.ഇയിൽ സർക്കാർ സേവനങ്ങളുടെ പേരിൽ ഓൺലൈൻ  തട്ടിപ്പ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ ഓഫിസുകളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കയാണ് തട്ടിപ്പുകാരുടെ രീതി.. ഇത്തരം ലിങ്കുകൾ തുറക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും  അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

പ്രധാന ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയുടെ പേരിലും, സ്പെഷൽ ഓഫറുകളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം സൈറ്റുകളിൽ പണം നൽകുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ താക്കീത്  നൽകി.വളർത്തു മൃഗങ്ങളെ വിൽപ്പനയ്ക്കും ദത്തെടുക്കാൻ  ലഭ്യമാണെന്ന പേരിലും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വളർത്തു മൃഗങ്ങളുടെ ഇൻഷുറൻസ്, ഷിപ്പിങ് ചാർജ് എന്ന പേരിൽ പണം തട്ടിയെടുക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്.

കൂടുതൽ വിശ്വാസ്യത നൽകാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവരുമുണ്ട്. ഇത്തരം  അക്കൗണ്ടുകൾ തട്ടിപ്പിനു വേണ്ടി മാത്രമുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗാർഥികളെ ആകർഷിക്കാൻ വ്യാജ റിക്രൂട്മെന്റ് പരസ്യങ്ങളും തട്ടിപ്പുകാർ ഇറക്കിയിട്ടുണ്ട്.  

ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഓൺലൈൻ ബാങ്കിങ് പാസ്‌വേഡ്, സിവിവി തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സംശയകരമായ ഫോൺ കോളുകൾ വന്നാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ, സുരക്ഷാ സേവനങ്ങൾക്കായുള്ള 8002626 എന്ന നമ്പരിൽ വിളിക്കുകയോ, 2828 എന്ന നമ്പരിൽ എസ്എംഎസ് അയയ്ക്കുകയോ ചെയ്യാമെന്ന് പൊലീസ് നിർദ്ദേശിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News